ചേർത്തല: ചേർത്തല ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഓട്ടൻതുള്ളൽ കലാകാരൻ മരുത്തോർവട്ടം കണ്ണനും സന്മാർഗപഠനത്തിന്റെ ഉദ്ഘാടനം മുട്ടം പള്ളി അസിസ്റ്റന്റ് വികാരി ഫാ. വിനു മുളവരിക്കലും നിർവഹിച്ചു.
സീനിയർ അസിസ്റ്റന്റ് ബിന്ദു ജോസഫ്, മലയാളം ക്ലബ് കൺവീനർ സിനി തോമസ്, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ചിഞ്ചു മരിയ ജോസ് എന്നിവർ പ്രസംഗിച്ചു.